Published on Sat, 05/14/2011 Madhyamam 15.5.2011
കൊടിയത്തൂര്‍: അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി ഗ്രൂപ്പില്‍ പുതിയൊരു പ്രവാചകത്വവാദി കൂടി രംഗപ്രവേശം ചെയ്തത് വിവാദമായി. മൊറീഷ്യസുകാരനായ മുനീര്‍ അഹ്മദ് അസീമാണ് താന്‍ ദൈവദൂതനും പതിനഞ്ചാം ശതകത്തിന്റെ പരിഷ്‌കര്‍ത്താവുമാണെന്ന വാദവുമായി രംഗത്തുവന്നത്. തനിക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, അറബി തുടങ്ങിയ നിരവധി ഭാഷകളില്‍ ദിവ്യബോധനം ലഭിക്കുന്നുവെന്നും അതില്‍ ഈ കാലഘട്ടത്തിലെ നിഷേധികള്‍ക്കുള്ള മുന്നറിയിപ്പുകളാണെന്നും അദ്ദേഹം തുടങ്ങിയ വെബ്‌സൈറ്റിലൂടെ വിളംബരപ്പെടുത്തിയിട്ടുണ്ട്. അസിം സ്ഥാപിച്ച ജമാഅത്തുസ്സഹിഹുല്‍ ഇസ്‌ലാമില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും നിരവധി അഹ്മദികള്‍ ബൈഅത്ത് ചെയ്തു ചേര്‍ന്നിട്ടുണ്ട്. കേരളത്തിലും അതിന്റെ പ്രാദേശിക ഘടകങ്ങള്‍ സ്ഥാപിതമായി. കരുനാഗപ്പള്ളി, ആലപ്പുഴ,കണ്ണൂര്‍, മാത്ര എന്നിവിടങ്ങളിലായി ഇരുപതിലധികം അഹ്മദികള്‍ അതില്‍ ചേര്‍ന്നതായി അമീര്‍ കൊല്ലം സ്വദേശി ജമാലുദ്ദീന്‍ റാവുത്തര്‍ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയും ഖാദിയാനി ഗ്രന്ഥകാരനുമായ ഇ.താഹിറും കുടുംബവും അവരില്‍ പെടും.
ഇപ്പോള്‍ മൊറീഷ്യസില്‍ പ്രത്യക്ഷപ്പെട്ട പ്രവാചകത്വ വാദി ഖാദിയാനി പ്രവാചകനെ അംഗീകരിച്ചുകൊണ്ടു തന്നെയാണ് താന്‍ ഈ നൂറ്റാണ്ടിലേക്ക് നിയുക്തനാണെന്ന് വാദിക്കുന്നത്.
കേരളത്തിലെ അമീറിന്റെ യുവാവായ മകന്റെ ആകസ്മിക മരണം, പുതിയ പ്രവാചകനെ സ്വീകരിച്ചതിനാലാണെന്ന ഖാദിയാനി മിഷനറിയുടെ അവകാശവാദത്തിന് മറുപടിയായി അദ്ദേഹത്തെ മുബാഹലക്ക് (ശാപ പ്രാര്‍ഥന) വെല്ലുവിളിച്ചതായും വെബ്‌സൈറ്റില്‍ കാണാം.

2:45 AM
DATABANK
Posted in: 
0 comments:
Post a Comment